പാട്ടോളം പ്രൊമോ- വീഡിയോ പ്രകാശനം ചെയ്തു

0
464
pattolam promo video release
pattolam promo video release
pattolam promo video release

ഷൊർണൂർ : ഞെരളത്ത് രാമപ്പൊതുവാള്‍ സ്മാരക കേരളസംഗീതോല്‍സവം “പാട്ടോളം” 2017ൻറെ പ്രൊമോഷൻ വീഡിയോ പ്രകാശനം മുനിസിപ്പൽ ചെയർപേഴ്സൺ വി.വിമലടീച്ചറും ഷൊർണൂർ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എൻ.അനിൽകുമാറും സംയുക്തമായി. നിർവഹിച്ചു. അടുത്തവർഷം മുതൽ പാട്ടോളം ഞെരളത്ത് കലാശ്രമവുമായി ചേർന്ന് ഷൊർണൂർ നഗരസഭയുടെ ഔദ്യോഗിക സംഗീതോൽസവമാക്കി മാറ്റുന്നതിനെക്കുറിച്ച് ഗൌരവമായി ആലോചിക്കുമെന്ന് ഉദ്ഘാടകർ സംയുക്തമായി പ്രസ്താവിച്ചു. കേരളീയ സംഗീതരൂപങ്ങളുമായി കഴിഞ്ഞ വർഷം പാട്ടോളത്തിനെത്തിയ കലാപ്രവർത്തകരുടെ ചലച്ചിത്രങ്ങളുപയോഗിച്ച് കെ.കെ.ജയകുമാർ ആണ് പ്രോമോഷൻ വീഡിയോ നിർമിച്ചത്. വീഡിയോക്ക് പ്രസാദ് ഷൊർണൂർ ആണ് ശബ്ദം നൽകി. ചടങ്ങിൽ CDS ചെയർപേഴ്സൺ സി.സുജാത, വി.കെ.ശ്രീകൃഷ്ണൻ, ഞെരളത്ത് ഹരിഗോവിന്ദന്‍, വി. സതീഷ് കുമാർ, പ്രവീഷ് കാഴ്ച എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here