ശ്രദ്ധ പുസ്തകോത്സവത്തിൽ “ഒഴിവുദിവസത്തെ കളി”

0
420

കൊയിലാണ്ടി : കൊയിലാണ്ടിയിൽ നടന്നു വരുന്ന ശ്രദ്ധ പുസ്തകോത്സവത്തിന്റെ ഭാഗമായി “ഒഴിവു ദിവസത്തെ കളി” എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015 ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ മലയാള ചിത്രമാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആർ ന്റെ ഇതേ പേരിളുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം . ഒക്ടോബർ 27 വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് കൊയിലാണ്ടി നഗരസഭാ ഇ എം എസ് സ്മാരക ടൗൺഹാളിനു സമീപം ശ്രദ്ധ പുസ്തകോത്സവ വേദിയിലാണ് ചിത്രം പ്രദർശിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here