‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി

0
159

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന ‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി. ‘കൊന്നു തിന്നും’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഉണ്ണി ഗണപതിയേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. നാല് ലക്ഷത്തിലധികം ഹിറ്റുണ്ട് യുട്യൂബില്‍ ഇതിനകം ഈ ഗാനത്തിന്.

കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് ‘പട്ടാഭാരാമന്‍’. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍. പേരുകേട്ട ഒരു പാചകക്കാരന്റെ വേഷത്തിലാണ് പുതിയ സിനിമയില്‍ ജയറാം എത്തുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് തിരക്കഥ. എബ്രഹാം മാത്യുവാണ് നിര്‍മ്മാണം. ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, പ്രേംകുമാര്‍, സായ്കുമാര്‍, ദേവന്‍, ജനാര്‍ദ്ദനന്‍, നന്ദു, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here