കോഴിക്കോട് : സിനിമാ – നാടക ഗാനരംഗത്തെ പ്രശസ്ത സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വയ്യാട്ടുമ്മൽ ചന്ദ്രനെന്നാണ് യഥാർത്ഥപേരെങ്കിലും, പാരീസ് ചന്ദ്രനെന്ന പേരിലാണ് സംഗീത ലോകത്ത് ഇടമുറപ്പിച്ചത്. 66 വയസായിരുന്നു. സംസ്‍കാരം ഇന്ന് വൈകീട്ട് നാല് മണിക്ക്, നരിക്കുനിയിലെ തറവാട്ട് വളപ്പിൽ നടക്കും.
2008 ൽ ബയോസ്കോപ്പ് എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും, 2010 ൽ ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചു. 1988 ൽ അന്താരാഷ്ട്ര വാർത്താ ചാനലായ ബിബിസി ഒരുക്കിയ ‘ദി മൺസൂൺ’ എന്ന റേഡിയോ നാടകത്തിന് സംഗീതമൊരുക്കിയതും പാരീസ് ചന്ദ്രനായിരുന്നു. ദൃഷ്ടാന്തം, ബോംബെ മിഠായി, ഈട, ബയോസ്കോപ്പ്, നഗരം, ചായില്യം, ഞാൻ സ്റ്റീവ് ലോപസ് എന്നിവയാണ് പാരീസ് ചന്ദ്രൻ സംഗീതം പകർന്ന ചിത്രങ്ങൾ.
ഭാര്യ : ഷൈലജ
മക്കൾ : ആനന്ദ് രാഗ്, ആയുഷ്