കഥകളി ആചാര്യന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

0
486

തളിപ്പറമ്പ്: കഥകളി കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. വേദികളിൽ നിരവധി വേഷങ്ങൾക്ക് ജീവൻ നൽകി കുഞ്ഞിരാമൻ നായർ ശ്രദ്ധേയനായിരുന്നു.

പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. കല്ലടി സമ്പ്രദായത്തിലെ ഗുരുസ്ഥാനിയെന്ന നിലയിൽ ഏറെ പ്രസിദ്ധനും കത്തി, വെള്ളത്താടി വേഷങ്ങളിൽ കഴിവും  തെളിയിച്ചിട്ടുണ്ട്. ഹനുമാൻ, കീചകൻ, ദുര്യോധനൻ, നരകാസുരൻ, രൗദ്ര ഭീമൻ, രാവണൻ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരനാക്കിയ നടനാണ്. കേരളത്തിനകത്തും പുറത്തുമായി ധാരാളം വേദികളിൽ വേഷം കെട്ടിയാടിയിട്ടുണ്ട്. ഏറെക്കാലം തളിപ്പറമ്പ് കഥകളി സംഘത്തിന്റെ ആശാനായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് കണിച്ചേരി പൊതുശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here