മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി. പാപ്പിനിശ്ശേരി ഐക്യകേരള കലാനിലയത്തില്‍ നടന്ന സംഗമം കേരള നാടക അക്കാദമി വൈസ് ചെയര്‍മാനും, നന്മ സംസ്ഥാന പ്രസിഡന്റുമായ സേവ്യര്‍ പുല്‍പാട്ട് ഉദ്ഘാടനം ചെയ്തു. എന്‍. ഉണ്ണിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. നന്മ സംസ്ഥാന സെക്രട്ടറി പി.കെ. ശരത്കുമാര്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കോട്ടൂര്‍ ഉത്തമന്‍, മേപ്പേരി കരുണാകരന്‍, ജലജ മാങ്ങാട്ട്, ഫിലിപ്പ് രാജന്‍, ടി. ഗോപകുമാര്‍, എം. ചന്ദ്രന്‍, പി.വി. ഉപേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.