തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.
സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പുസ്തക പ്രകാശനത്തിന് പുറമെ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും കവിയരങ്ങും സംഘടിപ്പിച്ചു. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഡോ. അജിത് ഉദ്ഘാടനം ചെയ്തു.