മാവിലൻ തുളു കവിത
പപ്പൻ കുളിയന്മരം
“ജീവിതട്ട് ഒളിത്തലാ പർത്ത് ലാ –
ആത്മാക്ന്’ തൊടുത് ഇയ്യ് ഇപ്പുകനാ.”
ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട
ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്.
പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക്
മാത്രാത് പർത്ത് പോനക നിന്ന
കാൽപ്പാട് പിരാട്ട് പർക്ക് നണ്ട്.
നർമ്മനിന് സഹായിപ്യ ഉയ്യ് പർവാനികല്.
മരണട്ട് നിന്നെ ചുക്കുനാ ചവത്തെ
ഇയ്യ് അര്യാന ഇയ്യ് പൊക്ക്നാ സമയ
ആത്മാവ്ക് തർബട്ട ചുപ്പായ പൊക്ക്നാ.
ഒഞ്ചോട്ടലാ ഒഞ്ച് നികല് പ്‌രാട്ട്
ജീവപ്പ്ന സമയത്ത് എസ്സെ തിളങ്ങ്ത്.
നിന്ന മടിട്ട് വസന്തം പർപ്ത്
നിന്ന ണ്‌ന് തൊടുക്കനാ ലോകർ അത്ത് ലാ.
നിക്ക് ശത്രു ഇദ്ദി, കുടുംബത്തകളുള്ള
നിന്ന ജീവിതം.ഏത്ത് പാങ്ങ് അത്താ.
നിന്നണ്ന് തൊട്യ കടിക്കിറ്റി പലേറ്ക്‌ലാ
ദൂറട്ട് ഇപ്പ്ക്നാഗിട്ടട്ട് ആതെല്‌ലാ
…
പരിഭാഷ
ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും
ആത്മാവിനെ പുൽകി നീ കഴിയുന്നു .
ഭൂമിയിലെ ജീവനുള്ളവയ്ക്കരികിൽ
ഇടവലം മാറിനിന്ന് കൊണ്ടു നീ മറയുന്നു .
പ്രഭചൊരിയുന്ന അരുണൻ നിനക്ക്
മാത്രമായി അകലുമ്പോൾ ,നിന്ടെ
കാൽപ്പാടുകൾ പിന്നിൽ തെളിഞ്ഞു
മർത്ത്യൻ്റെ തോഴനായി നീ വരും നിഴലായി .
മൃത്യുവിൽ വരെ നിന്നെ കണ്ടിടുന്നു –
പിന്നെയെങ്ങോ മറഞ്ഞ് ജഡത്തിനൊപ്പം
ഒന്നുമറിയാതെ നീ അകലുന്ന നിമിഷം
ആത്മാവിനെ വഴികാണിക്കാനായി നീങ്ങുന്നു .
ഓരോന്നിലും ഒരു നിഴൽ പിന്നിൽ
ജീവിതകാലമത്രയും ശോഭയായി
നിന്ടെ മടിത്തട്ടിൽ വസന്തം വിരിയിച്ച്
നിന്നെ തഴുകുന്ന ലോകർ പിന്നെയും .
നിനക്ക് ശത്രുവില്ലാ മിത്രങ്ങളേയുള്ളൂ –
നിന്ടെ ജീവിതം എത്ര സുന്ദരം മാത്രമോ
നിന്നെ തൊടാൻ കഴിയുകയില്ല പലമാറ്
അകലെയായിടുമ്പോഴും അരികിലായാലും.
…
പപ്പൻ കുളിയന്മരം
കാസർഗോഡ്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.