തലസ്ഥാന നഗരിയില്‍ മോഹന രാവ്

0
536

തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂണ്‍ 26ന് വൈകിട്ട് 6.30ഓടെയാണ് പരിപാടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നര്‍ത്തകി, കൊറിയോഗ്രാഫര്‍, നൃത്താധ്യാപിക എന്നീ മേഖലയില്‍ പ്രശസ്തയാണ് പല്ലവി കൃഷ്ണന്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പിനും മോഹിനിയാട്ടത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here