ശരണ്യ. എം.
കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച് 15 ന് തുടങ്ങിയതാണ് ബിജുവിന്‍റെ ചിത്ര പ്രദര്‍ശനം. കണ്ണൂർ കുഞ്ഞിമംഗലംകാരനാണ് എ.ബി ബിജു. സോളിറ്റ്യൂഡ് പെയിന്റിങ് എന്ന് ഒറ്റവാക്കിൽ പറയാവുന്ന ചിത്രങ്ങൾ.
ചെമ്മണ്‍ നിറത്തിലുള്ള ചായങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. വ്യത്യസ്തവും തീവ്രവുമായ ആശയങ്ങളാൽ സമ്പന്നമായ വരകൾ. പ്രകൃതിയും പെണ്ണും മാതൃത്വവും എന്തേ ഇത്രമേൽ വരകൾ സ്വാധീനിച്ചു എന്ന ചോദ്യത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു. ‘ഇവരൊന്നും ഇല്ലെങ്കിൽ ലോകമില്ല’.
കലാകാരൻ എന്നതിലുപരി അധ്യാപകനാണ് ബിജു. നാട്ടിൽ തന്നെ സ്വന്തം ഉടമസ്ഥതയിൽ അദ്ദേഹം നടത്തുന്നത് പുസ്തകത്തിന് പുറമെ ഉള്ള അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്ഥാപനമാണ്. സ്കൂളുകളിൽ ജീവിക്കാനും ചിന്തിക്കാനും പഠിപ്പിക്കാറില്ലെന്ന തിരിച്ചറിവത്രെ ഇത്രമേൽ വലിയൊരു സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. വിശാലതയിൽ ചിന്തിക്കാനും ജീവിക്കാനും കുഞ്ഞുമക്കളെ പഠിപ്പിക്കുക. എത്ര മനോഹരമായ ദൗത്യമാണത്.
അധികമാരും അറിയാതെ പോയ ഒരു വ്യക്തിയെങ്കിലും സമീപകാലത്ത് കേരളം ഏറെ ചർച്ച ചെയ്ത പരസ്യമായി മുലയൂട്ടൽ എന്ന ആശയത്തിന്റെ തുടക്കക്കാരൻ ആണ് ബിജു. സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു അമൃത എന്ന ആക്ടിവിസ്റ് പരസ്യമായി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം. ആ അമൃത ബിജുവിന്റെ ഭാര്യയാണ്. ചിത്രം തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ പോസ്റ്റ് ചെയ്തത് ബിജുവും. പിന്നീട് മാധ്യമങ്ങളും കേരളവും വിഷയം ഏറ്റെടുത്തു. മാതൃഭൂമി പോലൊരു സ്ഥാപനത്തിന് കീഴിലെ ഗൃഹലക്ഷ്മി പോലൊരു മാസികയ്ക്ക് മുലയൂട്ടുന്ന പെണ്ണിന്റെ ചിത്രം മുഖചിത്രമായി. ഇതിന് തുടക്കക്കാരൻ അദ്ദേഹമാണെന്ന് പക്ഷെ എത്രപേർക്കറിയാം.
ആർട്ടിസ്റ്റ് എന്നതിലുപരി ഒരുപാട് സംസാരിക്കുകയും, പുരോഗമനപരമായി ചിന്തിക്കുകയും ചെയ്യുന്ന മികച്ച വ്യക്തിത്വം. തന്റെ വരകളിലൂടെ ഒക്കെയും തന്നിലെ നന്മകളെ, പുതിയ ലോകത്തിന്റെ രീതികളെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന മികച്ച കലാകാരൻ.
പ്രദര്‍ശനം ഇന്ന് അവസാനിക്കും.
[…] ബിജുവിന്റെ ചിത്രങ്ങളെ കുറിച്ച് വായിക്കാം: https://athmaonline.in/paitings_of_ab_biju/ […]
ചെമ്മൺ നിറങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലേക്ക്, കാവിയല്ല. ശ്രദ്ധിക്കുമല്ലോ
നിങ്ങളെപ്പോലുള്ള അധ്യാപകരെപ്പറ്റി കേൾക്കുമ്പോൾ സന്തോഷവും സമാധാനവും തോന്നുന്നു ‘കുട്ടികളുടെ മാനസികമായ ഉയർച്ചക്ക് പ്രാധാന്യം കൊട്ടക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ. മാതൃത്വത്തിന്റെ മഹനീയതയെപ്പറ്റി മനസ്സിലാക്കിയ നിങ്ങൾക്ക് നന്ദി.ആശംസകൾ – നിരത്തി ൽ കൂടി നടക്കുമ്പോൾ അമ്മയുടെ കൂടെ തിരക്കിട്ട് നടക്കുന്ന 3 വയസ്സും 4 വയസ്സും 5 വയസ്സുള്ള കുട്ടികളെ കാണുമ്പോൾ നമുക്ക് അവരോടെല്ലാം സ്നേഹവുo കാരുണ്യവും തോന്നുന്നു. എത്ര നിഷ്ക്കളങ്കമായ ഭാവം …. ലോകത്തിലെ എല്ലാ അമ്മമാരും ത്യാഗത്തിന്റെ മൂർത്തികളാണ് സ്നേഹത്തോടെ രാജൻ വി – 9447950770.