പാട്ടോളം 2017 –  സ്വാഗതസംഘം രൂപീകരിച്ചു

0
478

ഷോർണ്ണൂർ:  ഞെരളത്ത് രാമപ്പൊതുവാള്‍ സ്മാരക കേരളസംഗീതോല്‍സവമായ പാട്ടോളം 2017 ൻറെ സ്വാഗതസംഘം ചെയർപേഴ്സൺ ആയി ഷോർണൂർ മുനിസിപ്പൽ ചെയർപേഴ്സൺ വി.വിമലടീച്ചറെ തെരഞ്ഞെടുത്തു. ജനറൽ കൺവീനറായി എം.ആർ മുരളിയെയാണ് യോഗം നിശ്ചയിച്ചത്. ഷൊർണൂർ നിളാനദിപ്പരപ്പിൽ ഢക്കപ്പെരുക്കത്തോടെ തുടങ്ങിയ സംഘാടകസമിതി യോഗം കഥകളി ആചാര്യൻ കോട്ടക്കൽ നന്ദകുമാരൻനായർ ഉൽഘാടനം ചെയ്തു. പാലക്കീഴ് നാരായണൻ, എം.ചന്ദ്രൻ, ആർ.സുനു, എൻ.പി.ദിൻഷാദ്, ഷൊർണൂർ സബ് ഇൻസ്പെക്ടർ, രാജഗോപാൽ, പി.കെ.ബഷീർ, എം.നാരായണൻ, വി.കെ.ശ്രീകൃഷ്ണൻ, കെ.എൻ.അനിൽകുമാർ, ഞെരളത്ത് ഹരിഗോവിന്ദൻ, വി.കെ.അനന്തകുമാർ, പ്രസാദ് ഷൊർണൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡിസംബര്‍ 22 മുതൽ 31 വരെ 10 ദിവസങ്ങളിലായാണ് ഷൊർണൂർ പുഴയരങ്ങില്‍ കേരളസർക്കാറിൻറെ സഹായത്തോടെ പാട്ടോളം അരങ്ങേറുക. നടത്തിപ്പിനായി 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here