കൈപിടിച്ച്, പിച്ച വച്ചു, മനസിലാകെ കുളിര്‍ മഴ….

0
483

കൈപിടിച്ച്, പിച്ച വച്ചു, മനസിലാകെ കുളിര്‍ മഴ….ശാന്തി ബിജി പാലിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുള്ള മക്കളുടെ ആല്‍ബം ശ്രദ്ധേയമാകുകയാണ്. കൈ പിടിച്ച് എന്ന പേരില്‍ എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് ഗാനം. ബിജി പാലിന്‍റെ ഭാര്യ ശാന്തി മരണപ്പെട്ടത് കഴിഞ്ഞ ആഗസ്ത് 29 നാണ്. ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബിജി പാലിന്‍റെ സഹോദര പുത്രി ലോലയാണ്. സംഗീതം നല്‍കിയത് മകന്‍ ദേവദത്തും. ഇരുവര്‍ക്കും ഒപ്പം ബിജി പാലിന്‍റെ ഇളയ മകള്‍ ദയയും ഗാനം ആലപിക്കുന്നുണ്ട്. ഗാനത്തിന്‍റെ വയലിന്‍ ചെയ്തിരിക്കുന്നത് ബിജി പാലും, ഗിറ്റാര്‍ സന്ദീപ് മോഹനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here