കാലിഫോര്‍ണിയ: ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ‘എ സ്റ്റാര്‍ ഈസ് ബോണ്‍’ എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശം സ്വന്തമാക്കി. മികച്ച നടനുള്ള പട്ടികയില്‍ ‘എ സ്റ്റാര്‍ ഈസ് ബോണി’ലെ അഭിനയത്തിന് ബ്രാഡ്‌ലി കൂപ്പര്‍, ‘വെസ്സി’ലെ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയിന്‍ എന്നിവര്‍ ഇടം പിടിച്ചു.
മികച്ച ചിത്രം
‘ബ്ലാക്ക് പാന്തര്‍’, ‘ബ്ലാക്ക്‌ലാന്‍സ്മാന്‍’, ‘റൊഹീമിയന്‍ റാപ്‌സഡി’, ‘ദ ഫേവറൈറ്റ്’, ‘ഗ്രീന്‍ ബുക്ക്’, ‘റോമ’, ‘എ സ്റ്റാര്‍ ഈസ് ബോണ്‍’, ‘വൈസ്’
മികച്ച സംവിധായകന്‍
അല്‍ഫോണ്‍സോ കുവാറോണ്‍ (റോമ), ആദം മക്കെ (വൈസ്), യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവറൈറ്റ്), സ്‌പൈക്ക ലീ (ബ്ലാക്ക്‌ലാന്‍സ്മാന്‍), പവെന്‍ പൗളികോവിസ്‌കി (കോള്‍ഡ് വാര്‍)
മികച്ച നടന്‍
റാമി മാലെക് (ബൊഹീമിയന്‍ റാപ്‌സഡി), ക്രിസ്റ്റ്യന്‍ ബെയിന്‍ (വൈസ്), വിഗ്ഗോ മോര്‍ടെന്‍സന്‍ (ഗ്രീന്‍ ബുക്ക്), ബ്രാഡ്‌ലി കൂപ്പര്‍ (എ സ്റ്റാര്‍ ഈസ് ബോണ്‍), വില്ലെ ഡാഫ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)
മികച്ച നടി
ഗ്ലെന്‍ ക്ലോസ് (ദ വൈഫ്), ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍), ഒലീവിയ കോള്‍മാന്‍ (ദ ഫേവറൈറ്റ്), മെലീസ മരക്കാര്‍ത്തെ (കാന്‍ യു എവെര്‍ ഫോര്‍ഗിവ് മി), യാലിറ്റ്‌സ അപരീസിയോ (റോമ)
മികച്ച വിദേശഭാഷാ ചിത്രങ്ങളായി റോമ (മെക്‌സിക്കോ), കോള്‍ഡ് വാര്‍ (പോളണ്ട്), ഷോപ്ലിഫ്‌റ്റേഴ്‌സ് (ജപ്പാന്‍), കേപ്പര്‍നോം (ലെബനന്‍), നെവര്‍ ലുക്ക് എവെ (ജര്‍മ്മനി) എന്നിവ തിരഞ്ഞെടുത്തു.