പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി‘ന്റെ ട്രെയിലര്‍ എത്തി. മുളകുപാടം ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ‘ആദി’ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മനോജ് കെ. ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പുതുമുഖമായ റേച്ചല്‍ ആണ് പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജന്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]