ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തിന്റയും ഒരുമയുടെയും ഗൃഹതുരതകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഗാനമാണ് ” ഒ കെ അല്ലേ മലയാളീസ്….? അതെ ഒ കെ ആണ് മലയാളീസ് ” പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം ഫെയ്സ്ബുക്കിലെ മലയാളികളുടെ കൂട്ടായ്മയായ ഒ കെ മലയാളീസ് ഗ്രൂപ്പ് പുറത്തിറക്കി. മലയാള ചലച്ചിത്രരംഗത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാര്‍ ഒരുമിച്ച് ചേർന്നാണ്, ഒ കെ എം മ്യൂസിക്കിലൂടെ ഈ ഗാനം പുറത്തിറക്കിയത്.
ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമിറ്റേ ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍-സൂര്യ ദേവ്, മിക്സിംങ്-ശ്രീജിത്ത് എടവന, ഓടക്കുഴല്‍ – രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം – എ എസ് ദിനേശ്.
https://youtu.be/luoiT4K15kw