ഒ ഹെന്‍റി; ട്വിസ്റ്റുകളുടെ കഥാകാരന്‍

0
757

നിധിന്‍ വി.എന്‍

തന്റെ ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളെ ഭാവനയില്‍ ചാലിച്ചെഴുതി വായനക്കാരെ ആകര്‍ഷിച്ച അമേരിക്കന്‍ സാഹിത്യകാരന്‍ വില്യം സിഡ്നി പോര്‍ട്ടറുടെ തൂലികാനാമം ആണ് ഒ ഹെന്‍റി. കഥാന്ത്യം വരെ ആകാംക്ഷയും അനിശ്ചിതത്വവും ഒ ഹെന്‍റിയുടെ കഥകളുടെ മുഖമുദ്രയാണ്. ഒ ഹെന്‍റി ട്വിസ്റ്റ്‌ എന്ന പ്രയോഗവും അതിനെ സാക്ഷ്യപ്പെടുത്തുന്നു.


1862 സെപ്റ്റംബര്‍ 11 ജനിച്ച  ഹെന്‍റി തന്റെ 400 കഥകള്‍ക്കൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ചു. യാതനയുടെയും ദാരിദ്ര്യത്തിന്റെയും പിടിയില്‍ അകപ്പെട്ട ബാല്യവും, നിത്യവൃത്തിക്കായി അലയേണ്ടിവന്ന യൗവനവുമായിരുന്നു ആ എഴുത്തുകാരന്റെ പില്‍ക്കാല രചനകള്‍ക്ക് കൂട്ടായത്. ഒരു ബാങ്കില്‍ ജോലി ചെയ്യവേ പണാപഹരണക്കുറ്റം ചുമത്തപ്പെട്ട് അഞ്ചു വര്‍ഷം ജയിലില്‍ അടയ്ക്കപ്പെട്ട സമയത്താണ്  ഒ ഹെന്‍റി എന്ന തൂലികാ നാമത്തില്‍ അദ്ദേഹം കഥകള്‍ എഴുതി തുടങ്ങിയത്. പിന്നീട് ജീവിക്കാന്‍ വേണ്ടി കഥകള്‍ എഴുതുകയും, കഥകള്‍ എഴുതാന്‍ വേണ്ടി ജീവിക്കുകയും ആയിരുന്നു.


പ്രധാനപ്പെട്ട ആദ്യകാല രചനകള്‍ കാബേജസ് ആന്‍ഡ്‌ കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. നോവലിനോട്‌ അടുത്തു കിടക്കുന്നു എന്ന് പറയാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ് ബനാന റിപബ്ലിക് എന്ന പദത്തിന്‍റെ ഉത്ഭവം. “The gift of the magi, The last leaf, A retrieved information, The cop and the anthem, After twenty years” എന്നിവയാണ് അദ്ദേഹത്തിന്‍റെ രചനകള്‍. സ്നേഹവും, ത്യാഗവും വഞ്ചനയും  എല്ലാം തന്‍റെ കഥകള്‍ക്ക് വിഷയമാക്കിയ  ഒ ഹെന്‍റി 1910 ജൂണ്‍ 5ന് ഈ ലോകത്തോട് വിടപറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here