നെഹ്‌റു യുവ കേന്ദ്രയുടെ അഭിമുഖ്യത്തിൽ ‘യുവ ഉത്സവ്’ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്. 2022 ഒക്ടോബർ 9 ഞായറാഴ്ച കോഴിക്കോട് ഹോളിക്രോസ് കോളേജിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ ഫോം ലഭിക്കുന്നതാണ്. ഫോം പൂരിപ്പിച്ച ശേഷം, pdf ആയി yuvautsavkkd@gmail.com എന്ന മെയിലിലേക്ക് അയക്കണം. മത്സരത്തിന് വരുമ്പോൾ അപേക്ഷയുടെ ഒറിജിനൽ കൈയിൽ കരുതണമെന്നും, അല്ലാത്ത പക്ഷം മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും സംഘാടകർ അറിയിച്ചു.
ഒരാൾക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അവസരം ലഭിക്കൂ. വിജയികൾക്ക് സർട്ടിഫിക്കറ്റും, സംസ്ഥാന, ദേശീയ തലത്തിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഒക്ടോബർ രണ്ടാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി.
മത്സര ഇനങ്ങളും സമ്മാനത്തുകയും
1. പെയിന്റിംഗ് (വാട്ടർ കളർ)
First price- 1000
Second price- 750
Third price- 500
2. കവിതാ രചന
( Hindi, English)
First price- 1000
Second price- 750
Third price- 500
3. മൊബൈൽ ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്
First price- 1000
Second price- 750
Third price- 500
4. പ്രസംഗ മത്സരം (7 മിനിറ്റ്)
(English, Hindi)
(നെഹ്‌റു യുവകേന്ദ്രയുടെ 2019-20, 2020-21, 2021-22 പ്രസംഗമത്സരങ്ങളിൽ 1,2,3 സ്ഥാനം നേടിയവർക്ക് പങ്കെടുക്കാൻ കഴിയില്ല)
Topic: India @2047
First price- 5000
Second price- 2000
Third price- 1000
State level
First price- 25000
Second price- 10000
Third price- 5000
National level
First price- 200000
Second price- 100000
Third price- 50000
5. കൾച്ചറൽ പ്രോഗ്രാം (ഗ്രൂപ്പ്)
( നാടോടി നൃത്തം )
5 മുതൽ 15 പേർ വരെയുള്ള ഗ്രൂപ്പുകൾ
First price- 5000
Second price- 2500
Third price- 1250
6. ഡിബേറ്റ്
( 4 പേരുള്ള ഗ്രൂപ്പ് )
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാല് പേർക്ക് 1500 രൂപ വീതം.
അപേക്ഷ ഫോം : https://drive.google.com/file/d/1WJId969FkcxCEYGrZbIWJ-0_zh4fPBlD/view?usp=drivesdk
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0495 2371891, 9526990845, 9961751923
I also want to participate