മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. പതിനെട്ട് വയസ്സു വരെയുള്ളവരുടെ ഏത് സാഹിത്യശാഖയിലുള്ള കൃതിയും അയക്കാം. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 30ന് മുന്പ് കൃതിയുടെ മൂന്ന് കോപ്പികൾ കൺ വീനർ, എൻ എൻ കക്കാട് പുരസ്കാരസമിതി, കേശവസ്മൃതി, ചാലപ്പുറം പോസ്റ്റ്, കോഴിക്കോട് 2 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 7994414441, 7559987033.