കണ്ണൂർ: കേരള ഫോക്ലോർ അക്കാദമി സംസ്ഥാനത്തെ നാടൻപാട്ട് കലാസംഘങ്ങളുടെയും കലാകാരൻമാരുടെയും സംഗമം ഡിസംബർ 29 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. നാടൻപാട്ട് രംഗത്തെ കലാകാരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, നാടൻപാട്ട് സംഘങ്ങൾക്ക് പ്രതിഫലം നിശ്ചയിക്കുന്നതിനുള്ള സ്ഥിരം സമിതി രൂപീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. കലാകാരന്മാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അവസാന തിയ്യതി ഡിസംബർ ഒന്ന്. ഫോൺ: 9447550283, 9447642416, 0497-2778090