പുസ്തക സംവാദം: ഞാനും ബുദ്ധനും

0
1590

കണ്ണൂര്‍: പയ്യന്നൂര്‍ ജവഹര്‍ വായനാശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തക സംവാദത്തില്‍ ഞാനും ബുദ്ധനും നോവല്‍ ചര്‍ച്ചാ വിഷയമാവുന്നു. വായനാ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച വായനാ വസന്തം എന്ന പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നത്. രാജേന്ദ്രന്‍ എടത്തുംകരയുടെ 2018 ദേശാഭിമാനി പുരസ്‌കാരം നേടിയ നോവലാണിത്. ജൂണ്‍ 24ന് 3മണിയ്ക്ക് വായനശാല പന്തലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ രാജേഷ് കടന്നപ്പള്ളി പുസ്തകാവതരണം നടത്തും. ചടങ്ങില്‍ ഉഷ മധുസൂദനന്‍, റീത്ത എന്‍ടി, ജയേഷ് ടി എന്നിവരുടെ സാന്നിധ്യമുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here