വേറിട്ട ചോദ്യങ്ങളുമായി ‘ഞങ്ങൾ മറിയമാർ’

0
222

ഉയിർത്തെഴുന്നേൽപ്പിലൂടെ യേശു അതിജീവിക്കപ്പെട്ടപ്പോൾ ഉയിർത്തെഴുന്നേൽപ്പുകൾ സാധ്യമാവാതെ പോയ മറിയമാരിലൂടെ സ്ത്രീത്വത്തിന്റെ രണ്ടാംപദവിയെ ചരിത്രത്തെയും വർത്തമാനലോകത്തെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ് രതീഷ് കൃഷ്ണയുടെ ഞങ്ങൾ മറിയമാർ എന്ന നാടകം. ഇരകൾ പിന്നെയും കുരിശേറ്റപ്പെടുന്ന, വേട്ടക്കാരന് സ്തുതിഗീതങ്ങൾ പിറക്കുന്ന നാട്ടിലെ നീതിബോധങ്ങളോട് പടവെട്ടുകയാണ് അയ്യപ്പപ്പണിക്കരുടെ യേശുദേവന്റെ കഥ എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്കാരമായ ഞങ്ങൾ മറിയമാർ. നിയതമായ അർത്ഥങ്ങൾക്കപ്പുറത്ത് പൈശാചികമായ സമകാലികതയുടെ നാടകീയ അനുഭൂതികളെയാണ് നാടകം മുന്നോട്ട് വെക്കുന്നത്. മതവും രാഷ്ട്രീയവും നിശിതമായി പൊളിച്ചെഴുതുന്ന, തിയേറ്റർ ഓഫ് ക്രൂവാലിറ്റിയിൽ ചിട്ടപ്പെടുത്തിയ ഈ നാടകം പ്രേക്ഷകരുടെ സ്വപ്നങ്ങളുമായി സംവദിക്കുന്നു.

ഇന്ത്യൻ തിയേറ്റർ വിങ്‌സും സൂര്യയും സംയുക്തമായി രംഗത്തെത്തിക്കുന്ന നാടകത്തിന്റെ പ്രദർശനം മെയ് 15 ന് തിരുവനന്തപുരം തൈക്കാട് സൂര്യ – ഗണേശം തിയേറ്റർ ഹാളിൽ വെച്ച് നടക്കും. വൈകീട്ട് 7 മണിക്കാണ് പ്രദർശനം. എൻട്രി പാസ്സിനും മറ്റുവിവരങ്ങൾക്കും 8848159649 എന്ന നമ്പറിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here