HomeUncategorized'നിഴൽ പോലെ' ഹിറ്റ്‌!

‘നിഴൽ പോലെ’ ഹിറ്റ്‌!

Published on

spot_img

സച്ചിന്‍ എസ്. എല്‍.

“നിനക്കെന്നോടൊന്നു മിണ്ട്യാലെന്താ മൈമൂനപ്പെണ്ണേ….
മനസിന്റെയുള്ളിൽ അത്തരയ്ക്കുണ്ടെന്റെ മൊഹബ്ബത്ത്‌ പെണ്ണേയ്‌ “

ഇനിയുള്ള ദിവസങ്ങളിൽ മലയാളിയുടെ ചുണ്ടിലെ മൂളിപ്പാട്ടായി മാറാൻ പോവുകയാണീ ഗാനം. ഒട്ടനവധി ആൽബം ഗാനങ്ങൾ ദിവസേനയെന്നോണം പുറത്തിറങ്ങുന്ന ഈ കാലത്ത്‌ എന്തുകൊണ്ടീ ഗാനത്തിനിത്ര പുതുമ എന്നു ചോദിച്ചാൽ, ആദ്യമായി ഒരു ട്രാൻസ്‌ വുമൺ നായികയായി എത്തുന്നു എന്ന സവിശേഷതയുണ്ട്‌ നിഴൽ പോലെ ആൽബത്തിന്. കോഴിക്കോട്ട്‌ കാരിയായ ട്രാൻസ്‌ വുമൺ അഞ്ജലി അമീറിനു മുഴുനീളെ സ്ക്രീൻ പ്രസൻസ്‌ നൽകിയിട്ടുണ്ടീ ആൽബത്തിൽ.

മലബാർ സ്ലാങ്ങിൽ അത്യധികം മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത്‌ രമേശ്‌ കാവിലാണ്. ഏറെ വ്യത്യസ്തമായ കാഴ്ച വിരുന്നാണീ പ്രണയഗാനം. മഹേഷ്‌ മാധവ റായിയുടെ ഛായാഗ്രാഹക മികവും ഒപ്പം ചേർന്നപ്പോൾ പ്രശാന്ത്‌ പരമേശ്വരൻ എന്ന സംവിധായകന്റെ പ്രശസ്തി വാനോളം ഉയർന്നിരിക്കുന്നു.

ക്ലീഷേ പ്രണയ ആൽബങ്ങൾ പലതും പലകോലത്തിൽ വന്നുപോയ നാടാണു നമ്മുടെത്‌. താജുദ്ദീൻ വടകരയും, ഷാഫി കൊല്ലവും ഹിറ്റാക്കിയ മാപ്പിളപ്പാട്ടു ശ്രേണിയിൽ നിന്നു വ്യത്യസ്തമായി പലതും ഉൾപ്പെട്ടിട്ടുണ്ടീ ആൽബത്തിൽ. ഏറ്റവും പ്രധാനം ആലാപന ശൈലി തന്നെ. റിയാലിറ്റി ഷോകളിൽ നിന്ന് പ്ലേ ബാക്ക്‌ സിംഗർ എന്ന നിലയിലേക്ക്‌ അറിയപ്പെട്ട ദീപക്‌ ജെ ആറിന്റേതാണു വോക്കൽ. മലബാർ മാപ്പിള ശൈലിയിൽത്തന്നെ അതിമനോഹരമായി ആലപിച്ച നാലര മിനുട്ട്‌ ഗാനത്തിൽ പാടി അഭിനയിച്ചതും ദീപക്‌ തന്നെ. സ്കൂൾ കാലം തൊട്ടുള്ള പ്രണയ ചേഷ്ടകൾ ഭംഗിയായി അവതരിപ്പിച്ച ആദ്യത്തെ രംഗങ്ങൾക്കിപ്പുറം അവരുടെ മുതിർന്നപ്പോഴുള്ള ആ ഇഷ്ടത്തിനോടുള്ള മനോഭാവവും വ്യക്തമായി ചിത്രീകരിച്ച്‌ ഒടുവിൽ ആരാലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റിലേക്ക്‌ എത്തുന്നതോടെ ഗാനം പൂർത്തിയാകുന്നു.

നിഴൽ പോലെ പുറത്തിറങ്ങി 24 മണിക്കൂർ പൂർത്തിയാവുമ്പോൾ പതിനഞ്ചായിരത്തിലധികം യൂ ട്യൂബ്‌ വ്യൂവേഴ്സ്‌ തികഞ്ഞിരിക്കുന്നു. ഇതു തന്നെയാണീ ആൽബത്തിന്റെ വിജയവും. അണിയറക്കാർക്കും അഭിനേതാക്കൾക്കും വിജയാശംസകൾ.

വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this