Homeനൃത്തംനിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി

നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി

Published on

spot_img

കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. റീബിൽഡ് കേരള നടക്കുന്ന വേളയിൽ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു.  ക്ലാസിക്കൽ നൃത്തകലകൾക്കൊപ്പം നാടൻ കലാരൂപങ്ങളെയും സർക്കാർ പിന്തുണയ്ക്കണം. നാടൻ കലാരൂപങ്ങൾക്കും നിശാഗന്ധി നൃത്തോത്സവത്തിൽ അവസരം നൽകണം. ഇതിലൂടെ അവസരമില്ലാതെ ബുദ്ധിമുട്ടുന്ന നാടൻ കലാകാരൻമാർക്ക് പ്രയോജനമുണ്ടാവും. ടൂറിസത്തിന്റെ പ്രചാരണത്തിനായി ആരംഭിച്ച നിശാഗന്ധി നൃത്തോത്സവം കലയോടുള്ള കേരളത്തിന്റെ മികവിന്റെ മുദ്രയായി മാറിയിരിക്കുന്നു.

നിശാഗന്ധി നൃത്തോത്സവം ആഗോളതലത്തിൽ തന്നെ ഇന്ത്യൻ നൃത്ത കലകൾക്ക് പ്രചാരം നൽകുന്ന വിധത്തിൽ മാറിയെന്ന് ഗവർണർ പറഞ്ഞു. കലാമണ്ഡലം ക്ഷേമാവതിക്ക് നിശാഗന്ധി പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. വസന്തോത്സവത്തിന്റെ ഭാഗമായുള്ള വിവിധ പുരസ്‌കാരങ്ങളും ജേതാക്കൾക്ക് നൽകി. നിശാഗന്ധി പുരസ്‌കാരത്തിന് സമാനമായി മൺസൂൺ രാഗ സംഗീതോത്സവത്തിനും പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ. മുരളീധരൻ എം. എൽ. എ, മേയർ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, കെ. ടി. ഡി. സി ചെയർമാൻ എം. വിജയകുമാർ, കലാമണ്ഡലം ക്ഷേമാവധി, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. റിഗാറ്റ മ്യസിക് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തരൂപത്തോടെയാണ് നൃത്തോത്‌സവം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.”...

More like this