നിര്‍മ്മാല്യത്തിലെ ക്ലൈമാക്‌സ് കോപ്പിയടി- ദീദി ദാമോദരന്‍

0
360

കോഴിക്കോട്: എം.ടി . വാസുദേവന്‍ സംവിധാനം ചെയ്ത ‘നിര്‍മ്മാല്യം’ എന്ന സിനിമയിലെ ശ്രദ്ധേയമായ ക്ലൈമാക്‌സ് രംഗം കോപ്പിയടിച്ചതാണെന്ന് തിരക്കഥാകൃത്തായ ദീദി ദാമോദരന്‍. തന്റെ പിതാവ് ടി. ദാമോദരന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങള്‍’ എന്ന നാടകത്തിന്റെ അവസാനരംഗം എം. ടി. കോപ്പിയടിക്കുകയായിരുന്നെന്ന് ദീദി ഫെയ്‌സ് ബുക്ക്  പേജില്‍ ആരോപിച്ചു.

പട്ടിണി മാറ്റാന്‍ ഭാര്യക്ക് ശരീരം വില്‍ക്കേണ്ടിവന്ന അവസ്ഥ കണ്ട് ഭര്‍ത്താവായ വെളിച്ചപ്പാട് വിഗ്രഹത്തിനുനേരെ തുപ്പി സ്വന്തം തലവെട്ടിപ്പൊളിച്ച് മരിക്കുന്ന ക്ലൈമാക്‌സ് രംഗമാണ് മോഷ്ടിച്ചതെന്ന് ദീദി കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കില്‍ ആരോപിച്ചത്.

നിര്‍മ്മാല്യത്തിന് ആധാരമായ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന കഥയിലോ എം.ടി-യുടെ മറ്റു കഥകളിലോ അത്തരമൊരു ദൈവനിന്ദ കണ്ടിട്ടില്ല. ഒരായുഷ്‌ക്കാലം കമ്യൂണിസ്റ്റും യുക്തിവാദിയുമായി ജീവിച്ച തന്റെ പിതാവ് ടി. ദാമോദരന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങള്‍’ എന്ന നാടകത്തില്‍നിന്നു തന്നെയാണ് ഈ രംഗമെന്ന് ബോധ്യപ്പെടാന്‍ സാമാന്യയുക്തി മതിയെന്നും ദീദി കുറിച്ചു.

ദീദി ദാമോദരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here