HomeസിനിമREVIEWജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം

ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം

Published on

spot_imgspot_img

സിനിമ
നിർമൽ കൃഷ്ണൻ

സിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്?
മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ ജീവിതത്തെ ഹ്രസ്വമെങ്കിലും വർണശബളമാക്കുന്ന വെറും വിനോദോപാധി എന്നതിൽ നിന്നും വളർന്ന് സിനിമയൊരു രാഷ്ട്രീയ പ്രഖ്യാപനമാവുന്നത് എപ്പോഴാണ്?

സമകാലീന തമിഴ് സിനിമ പലർക്കും മുന്നേ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി തുടങ്ങിയിരിക്കുന്നു.
പരിയേറും പെരുമാളിനും വിസാരണയ്ക്കും ഇരൈവിക്കും കർണനുമെല്ലാം ശേഷം ആ ധൈഷണികയാത്രയിലെ ഏറ്റവുമൊടുവിലെ കണ്ണിയാണ് ടി ജെ ജ്ഞാനവേലിന്റെ ജയ് ഭീം.

Jai Bhim Movie

മലയാളത്തിലടക്കം മുഖ്യധാരസിനിമകൾ ഒളിഞ്ഞും പതിഞ്ഞും അറച്ചും മാത്രം രാഷ്ട്രീയം സംസാരിക്കുമ്പോൾ
ജയ് ഭീം ഓരോ ഫ്രയിമിലൂടെയും ഭയക്കാതെ രാഷ്ട്രീയം പറയുകയാണ്.ചരിത്രത്തോടും സാമൂഹ്യയാഥാർഥ്യങ്ങളോടും പുറം തിരിഞ്ഞ് നിൽക്കുന്നവരെ പലതും പറഞ്ഞു പഠിപ്പിക്കുകയാണ്.

നിറവയറുമായി തന്റെ കുഞ്ഞിന്റെ കയ്യും പിടിച്ച് സെങ്കനി നടന്ന് വരുമ്പോൾ
പിന്നാലെ കെഞ്ചി കേണുവരുന്ന പോലീസുകാരനെ നോക്കി സവർണനായ ആ പഞ്ചായത്ത് പ്രസിഡന്റ് അമ്പരക്കുന്നത് കാണുക.നിങ്ങൾക്ക് ഈ നാട്ടിൽ സംവരണം വന്നതെന്തിനെന്ന് മനസിലാവും.

കൊടി പിടിച്ചു മുദ്രാവാക്യം വിളിച്ചു വന്ന ആദിവാസികളുടെയും കമ്യൂണിസ്റ്റ്കാരുടെയും ശബ്ദം,
അധികാരികളും ഭരണകൂടവും കൂടെ കൊന്നുകളഞ്ഞ രാജാക്കണ്ണിന്റെ ശബ്ദമായത് എങ്ങനെയെന്ന് കാണുക.
നിങ്ങൾക്ക് മനുഷ്യർ രാഷ്ട്രീയം പറഞ്ഞു സംഘടിക്കുന്നത് എന്തിനെന്ന് മനസിലാവും.

തന്റെ ഭർത്താവിന്റെ ജീവന് വിലയിട്ട പോലീസ് മേധാവിയുടെ മുന്നിൽ നിന്ന് ‘എന്റെ മക്കളോട് ഞാൻ പോരാടി തോറ്റുപോയെന്ന് പറഞ്ഞോളാം’ എന്ന് പതറാതെ പറയുന്ന സെങ്കനിയെ കാണുക.നിങ്ങൾക്ക് സ്ത്രീശാക്തീകരണം എന്തെന്ന് മനസിലാവും.

നീതി നിഷേധിക്കപ്പെട്ട ആദിവാസികൾക്കും കൂലി നിഷേധിക്കപ്പെട്ട തൊഴിലാളികൾക്കും വേണ്ടി പോരാടിയ ചന്ദ്രുവിന്റെ ചുമരിലെ മാർക്സിനെ കാണുക.നിങ്ങൾക്ക് വർഗരാഷ്ട്രീയം എന്തിനെന്ന് മനസിലാവും.

jay bhim athma

പ്രിവിലേജ്ഡ് അരാഷ്ട്രീയവാദികൾക്ക് പാഠപുസ്തകമാക്കാവുന്ന ഒരു സിനിമ.ജയ് ഭീം ഒരു അപാരമായ രാഷ്ട്രീയ പ്രസ്താവനയാണ്. നിശ്ചയമായും നമ്മൾ കണ്ടിരിക്കേണ്ട സിനിമയാണ്.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ നിർദാക്ഷിണ്യം വിഭജിക്കപ്പെടുന്ന,ഭരണകൂടചൂഷണം അതിന്റെ പരകോടിയിൽ നിൽക്കുന്ന വർത്തമാന ഇന്ത്യയിൽ ജയ്ഭീം പോലെയുള്ള സിനിമകൾ വറ്റാത്ത പ്രതീക്ഷയാണ്.

തമിഴ് സിനിമ മുന്നിൽ നടന്ന് ചൂട്ടുതെളിച്ച വഴിയിൽ ഇനിയും സർഗസൃഷ്ടികൾ ഉണ്ടാവേണ്ടതുണ്ട്.അതൊരു ചരിത്രപരമായ അനിവാര്യത കൂടെയാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...