പഞ്ചാബ് : പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് നിമ്മി സുനിൽ, എപിജെ അബ്ദുൽ കലാം ദേശീയ ഫെല്ലോഷിപ് അവാർഡ് ഏറ്റുവാങ്ങി. മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ “കേരളീയം ഭാരതീയം” എന്ന പരിപാടിയിലാണ് പുരസ്‌കാരം നൽകിയത്. പഞ്ചാബിലെ ലുധിയാനയിലായിരുന്നു ചടങ്ങ്.
ബഹുമാന്യനായ പഞ്ചാബ് നിയമ സഭ സ്പീക്കർ എസ് കുൽതാർ സിംഗ് സാന്ത്‌വാനിൽ നിന്നുമാണ് നിമ്മി സുനിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഏറെ വർഷങ്ങളായി സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് നിറഞ്ഞുനിൽക്കുന്ന നിമ്മി സുനിൽ, ജീവ കാരുണ്യ പ്രവർത്തന രംഗത്തും നിറസാന്നിധ്യമാണ്. മറ്റുള്ളവർക്ക് മാതൃകയാകുന്ന രീതിയിൽ ജീവകാരുണ്യ രംഗത്ത് നടത്തിയ ഇടപെടലുകൾ കണക്കിലെടുത്താണ് നിമ്മി സുനിലിന് എപിജെ അബ്ദുൽ കലാം ദേശീയ ഫെല്ലോഷിപ് അവാർഡ് നൽകി ആദരിച്ചത്.