ന്യൂവേവ് ഫിലിം സ്‌കൂൾ: ക്ലാസ്സുകൾ ഓഗസ്റ്റ് 1 ന് ആരംഭിക്കും

0
170

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ ആദ്യ ബാച്ച് ഓഗസ്റ്റ് 1 ന് ആരംഭിക്കും. ഡയറക്ഷൻ, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സൗണ്ട്, ആക്റ്റിംഗ് കോഴ്സുകളാണ് ഉള്ളത്. മെറിറ്റ് അഡ്മിഷൻ പൂർത്തിയായി. ജനറൽ സീറ്റുകളിലേക്കുള്ള അഡ്മിഷൻ ജൂലൈ 25 വരെ. റിസർവേഷൻ പരിധിയിലുള്ള എല്ലാവർക്കും 25 ശതമാനം ഫീസിളവ് ഉണ്ട്. കൂടാതെ എല്ലാ പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും 25 ശതമാനം ഫീസിളവ് ഉണ്ട്. ആറുമാസം ദൈർഘ്യമുള്ള ഫോട്ടോഗ്രഫി ഞായറാഴ്ച ബാച്ച് ഓഗസ്റ്റ് 4-ന് ആരംഭിക്കും. കോഴിക്കോട് പുതിയ ബസ്റ്റാന്റിനടുത്ത് രാജാജിറോഡിൽ മാതൃഭൂമി ബുക്സിന് പിന്നിലായാണ് ന്യൂവേവ് ഫിലിം സ്‌കൂൾ.

LEAVE A REPLY

Please enter your comment!
Please enter your name here