പേരാമ്പ്ര: സി. കെ. ജി മെമ്മോറിയല്‍ ഗവ: കോളേജ് പേരാമ്പ്രയില്‍ പുതിയ മൂന്ന് കോഴ്സുകള്‍ അനുവദിച്ചു. ബി. എ ഇംഗ്ലീഷ്, എം. എസ്. സി മാത്തമാറ്റിക്സ്, എം. കോം ഫിനാന്‍സ് എന്നിവയാണ് പുതുതായി ആരംഭിക്കാന്‍ പോവുന്ന കോഴ്സുകള്‍. CAP രജിസ്ട്രേഷനുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും നാളെ (28/07/18) മുതല്‍ 31/7/18 ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ CAP രജിസ്ട്രേഷന്‍ ഉള്‍പെടെയുള്ള രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആഗസ്റ്റ് ആദ്യവാരം തന്നെ ക്ലാസുകള്‍ ആരംഭിക്കും.