മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാർഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി സി.ബി.എസ്.ഇ. വിദ്യാർഥികൾ ഇളം നിറത്തിലുള്ള അരകൈ വസ്ത്രങ്ങൾ ധരിക്കണം. എന്നാൽ വലിയ ബട്ടൺ, ബാഡ്ജ്, പൂക്കൾ എന്നിവ വസ്ത്രങ്ങളിൽ ഉണ്ടാകരുത്. ഷൂസ് ധരിക്കരുതെന്നും സി.ബി.എസ്.ഇ നിർദേശിച്ചു.
പരീക്ഷ സെന്ററിൽ മൊബൈൽ അടക്കമുള്ള ആശയവിനിമയം ഉപകരണങ്ങൾ കൊണ്ടുവരരുത്. പെൻസിൽ ബോക്സ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, ആഭരണങ്ങൾ, വാച്ച്, മറ്റു മെറ്റാലിക് ഉപകരണങ്ങള്‍ സെന്ററിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നും സിബിഎസ്ഇ പറഞ്ഞു. സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി സി.ബി.എസ്.ഇ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് ആറിന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ.
2017ൽ പുറപ്പെടുവിച്ച് മാർഗനിർദേശങ്ങൾ തന്നെയാണ് ഈ വർഷവും പിന്തുടരുന്നത്. എന്നാൽ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമർശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണിത്.