HomeARTഹൃദയത്തിൽ നിന്നുമവൾക്കായ്; ആർട്ട് ഓഫ് ഹാർട്ട്

ഹൃദയത്തിൽ നിന്നുമവൾക്കായ്; ആർട്ട് ഓഫ് ഹാർട്ട്

Published on

spot_imgspot_img

ശരണ്യ എം. ചാരു

ഹർത്താൽ നടത്തിയും പ്രതിഷേധ പ്രകടനം നടത്തിയും ജനജീവിതം തടസ്സപ്പെടുത്തിയും മാത്രമല്ല സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടത് എന്ന് നിരന്തരം പറയുന്ന ലോകത്തിന്, വരകളിലൂടെ പ്രതികരിക്കുന്ന പെൺ കരുത്തിനെ കാട്ടിത്തരുകയാണ് കോഴിക്കോട് ആർട് ഗാലറി.

ഇന്നലെ രാവിലെ ഐപിഎസ് ഓഫീസർ ഉമാ ബെഹ്റ ഉദ്ഘാടനം ചെയ്ത ‘ആർട്ട് ഓഫ് ഹാർട്ട്’ എന്നു പേരുള്ള, മഞ്ചേരിക്കാരി ദിൽന ഷെറിന്റെ ചിത്ര പ്രദർശനത്തിന് പറയാനുള്ളത് അവളുടെ പ്രതിഷേധത്തിന്റെ കഥകളാണ്. ആക്രമിക്കപ്പെടുന്ന ഓരോ പെൺ ജീവനുകളുടെയും…

മനുഷ്യ മാംസം കൊത്തിവലിക്കുന്ന കഴുകന്മാര്‍ക്കിടയില്‍  കഠ് വാ പെൺകുട്ടി ആസിഫ പിടയുന്ന ചിത്രത്തോടെ ആരംഭിക്കുന്ന പ്രദർശനത്തിൽ, സമകാലികമായി നാം കണ്ട, ചർച്ച ചെയ്ത ഒരുപാട് സംഭവങ്ങൾ വിഷയമായിട്ടുണ്ട്. ഭ്രൂണാവസ്ഥ മുതൽ മുത്തശ്ശിമാർ വരെ നേരിടുന്ന അക്രമങ്ങൾ ആ വരകളിൽ കാണാം. ഓടുന്ന ബസ്സിൽ വേട്ടയാടപ്പെട്ട നിർഭയ, അമ്പലത്തിനുള്ളിൽ പീഡിപ്പിക്കപെട്ട ആസിഫ, ശൈശവ വിവാഹം, ഭ്രൂണഹത്യ, ഗോ വധം, ക്യാമറ കണ്ണുകൾ വേട്ടയാടുന്ന പെണ്ണുടൽ തുടങ്ങി പലതിനോടും അവൾക്ക് പ്രതിഷേധമാണ്.

എട്ടാം ക്ലാസ്സുമുതൽ വരയിൽ സജീവമായി തുടങ്ങിയ ദിൽന പ്ലസ് ടു കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിനിയാണ്. ഒരു സാധാരണ മുസ്‌ലിം കുടുംബത്തിൽ നിന്നും പൊതു സമൂഹത്തിലേക്കും, വരയുടെ ലോകത്തിലേക്കും കടന്ന് വന്ന പെൺകുട്ടി. എതിർപ്പുകൾ മാത്രം കണ്ട് ശീലിച്ച അവൾക്ക് വരയുടെ ലോകത്തിൽ ആകെ ഉള്ള ആശ്വാസം ഉമ്മയും ഉപ്പയും അനിയനുമാണ്.  മതം എന്നും അവളെ പിന്നിലോട്ടാണ് വലിച്ചത്. അപ്പോഴും ശക്തിയായത് കുടുംബത്തിന്റെ പിന്തുണ ഒന്ന് മാത്രമാണെന്ന് അവൾ പറയുന്നു.

പതിമൂന്നിലധികം  പ്രദർശനങ്ങൾ ഇതിനോടകം ദിൽനയുടേതായി നടന്നു. അവഗണന മാത്രം നൽകിയ സമൂഹം പതിയെ അവളെയും ആളുടെ വരകളെയും കഴിവിനെയും അംഗീകരിച്ചു തുടങ്ങി. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ ലോഗോ ദിൽനയുടെ ഭാവനയിൽ വിരിഞ്ഞതാണ്. അപ്പോഴും ഉമ്മയ്ക്കും  ഉപ്പയ്ക്കും പുറത്തുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും പൂർണ്ണ പിന്തുണ അവൾ ഏറെ ആഗ്രഹിക്കുന്നുണ്ട്.

വര പഠിച്ചിട്ടില്ലാത്ത അവൾക്ക് ഇനി ആ ലോകത്തിൽ തുടർപ്പഠനം നടത്താൻ ആണ് ആഗ്രഹം. ഒരു സാധാരണ സാമ്പത്തിക ചുറ്റുപാടിൽ നിന്നും വളർന്ന് വരുന്ന ഇത്തരം കലാകാരൻമ്മാർക്ക് ഏറ്റവും വലിയ വെല്ലുവിളി പെയ്റ്റിനും ഫ്രെയിമിനും മറ്റും വരുന്ന വലിയ ചിലവുകൾ ആണ്. പലപ്പോഴും ഇത് താങ്ങാനാവുന്നതിനും അതികമാകുമ്പോൾ കയ്യിൽ ഉള്ള ഛായങ്ങളിൽ തൃപ്തി നേടേണ്ടിയും വരുന്നു.

സമകാലിക സംഭവങ്ങളോട്, നിലവിലെ വ്യവസ്ഥിതിയോട് എഴുത്തിലൂടെയോ വരയിലൂടെയോ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന കലാകാരന്മാരെ ഭയപ്പെടുത്തുന്ന ശക്തികൾ എന്നും നമുക്കിടയിൽ ഉണ്ട്. ദിൽനയും തന്റെ വരകളിലെ വ്യത്യസ്തത കൊണ്ടും പ്രതിഷേധം കൊണ്ടും വേട്ടയാടപ്പെട്ടവൾ ആണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. അവൾ ഒരു പെണ്ണായതും  മത പരമായി മുസ്‌ലിം ആണെന്നതും ഈ ഭീഷണികൾക്കും തിരുത്തൽ പ്രേരണകൾക്കും ആക്കം കൂട്ടുന്നു.

നിരവധി അംഗീകാരങ്ങളും സമൂഹ ശ്രദ്ധയും ആകർഷിച്ചു തുടങ്ങിയ അവളിലെ ആശയങ്ങൾ, വരയിലെ വ്യത്യസ്തത ലോകം അറിയണം. അവളെയും കഴിവുകളെയും ലോകം അംഗീകരിക്കണം. കലയുടെ ലോകത്തിൽ അകറ്റി നിർത്തപ്പെടേണ്ടവളല്ല പെണ്ണെന്നും, മതത്തിനും വിശ്വാസത്തിനും അപ്പുറം ഒരു സമൂഹം അവളെ കാത്തിരിപ്പുണ്ടെന്നും നാം ഓർക്കണം. എങ്കിൽ മാത്രമേ ഭയമോ വിലക്കുകളോ കൊണ്ട് പുറം ലോകമറിയാത്ത ഒരുപാട് പെൺ കഴിവുകൾ പുറത്ത് വരുകയുള്ളൂ.

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...