കോഴിക്കോട്: കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തിന്റെയും പുരോഗമനകലാസാഹിത്യസംഘം ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ‘ആചാരം, വിശ്വാസം, ലിംഗനീതി’ എന്ന വിഷയത്തിൽ നവോത്ഥാനപാഠശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 21-ന് കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9.30 മുതൽ വൈകീട്ട് 5 മണിവരെയാണ് പാഠശാല. സ്വാമി സന്ദീപാനന്ദഗിരി, ഡോ. കെ.എൻ ഗണേഷ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. ഫാത്തിമത് സുഹറ, ഡോ. ജെ. പ്രസാദ്, ഡോ. ടി.വി സുനീത, പ്രൊഫ. സോണിയ ഇ.പ, പ്രൊഫ. എം.എം നാരായണൻ, എം.ജെ ശ്രീചിത്രൻ, സി.എസ് ചന്ദ്രിക, രാജേന്ദ്രൻ എടത്തുംകര തുടങ്ങിയവർ വിഷയാവതരണം നടത്തും. സെമിനാറിൽ പങ്കെടുക്കുന്നവർ നേരത്തെ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫോണ്‍: 9447468730, 9447247327