കോഴിക്കോട്: ‘നാട്യസുരജി’ വാട്‌സ്-ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ആഘോഷം വൈകിട്ട് അഞ്ച് മണിയ്ക്ക് മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ ലളിത ഉദ്ഘാടനം ചെയ്യും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായെത്തും. നന്മ കലാസംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സന്‍ സാമുവല്‍, സുരജി നാട്യ കലാക്ഷേത്രം ഡയറക്ടര്‍ സുരേന്ദ്രന്‍ കോഴിക്കോട്, കലാകൗമുദി ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍ ജനറല്‍ മാനേജര്‍ പി.സി ഹരീഷ്, സംഗീത അധ്യാപകന്‍ ഹബീബ് മമ്പാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. നാട്യസുരജി അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ കാലത്ത് 10 മണിയോടെ ആരംഭിക്കും.