ദേശീയ സിനിമാ ദിനത്തില്‍ 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടോബര്‍ 13ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌കീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.
മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക. ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളില്‍ ഓഫര്‍ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഒക്ടോബര്‍ 13ന് ഏതു സമയത്തും ഓഫര്‍ ലഭിക്കും. ബുക്കിങ് ആപ്പുകളില്‍ 99 രൂപയ്ക്ക് പുറമെ അധിക ബുക്കിങ് ചാര്‍ജ് ഉണ്ടായിരിക്കും. തിയേറ്ററുകളിലെ കൗണ്ടറുകളില്‍ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. എന്നാല്‍ ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങള്‍ക്ക് ഓഫര്‍ ലഭ്യമല്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഓഫര്‍ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല