പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും സീമന്തിന്റെയും മകനാണ്. 18 വര്‍ഷമായി ഖത്തറില്‍ സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫിസില്‍ ജീവനക്കാരനാണ്.
ജോലിക്കെത്താത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഖത്തറിവെ ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഫെയ്‌സ്ബുക്, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് രാജേഷ് കൂടുതലും പാട്ടുകള്‍ പാടിയിരുന്നത്.
സ്വന്തമായി പാട്ടെഴുതുകയും ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ലത, മക്കള്‍: ആഘോഷ്, ആമ്പല്‍
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല