പയ്യോളി: മലബാറിലെ ആദ്യകാല നാടക സിനിമാനടി ഇരിങ്ങല്‍ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ നാടക പ്രതിഭാ പുരസ്‌കാരം നാടകനടി രജനി മേലൂരിന്. നാലുപതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് രജനി മേലൂര്‍. ചന്ദ്രശേഖരന്‍ തിക്കോടി, വിടി മുരളി, പൗര്‍ണമി ശങ്കര്‍ എന്നിവരടങ്ങുന്നതായിരുന്നു ജൂറി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റില്‍ സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല