നങ്ങ്യാര്‍ക്കൂത്ത് അരങ്ങേറുന്നു

0
470

ആലപ്പുഴ: കേന്ദ്രസംഗീതനാടക അക്കാദമിയുടെ കൂടിയാട്ടകേന്ദ്രവും രംഗധ്വനികൂടിയാട്ടകലാകേന്ദ്രവും സംയുക്തമായി ഹരിപ്പാട് കൂത്തമ്പലത്തില്‍ നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിക്കുന്നു. കൂത്തമ്പലത്തില്‍ നടത്തിവരുന്ന പ്രതിമാസ പൈതൃക കലാസ്വാദന പരിപാടിയുടെ മുപ്പത്തിമൂന്നാമത് രംഗാവതരണമാണിത്. ഒക്ടോബര്‍ 6ന് വൈകിട്ട് 6.30യോടെ അരങ്ങേറുന്ന നങ്ങ്യാര്‍ക്കൂത്തിന്റെ കഥ കണ്ണകീ ചരിതമാണ്. നടി – രംഗശ്രീ രേവതി സുബ്രഹ്മണ്യന്‍, മിഴാവ് – കലാമണ്ഡലം സജികുമാര്‍, മാര്‍ഗ്ഗി മഹേഷ്, തിമില – കലാമണ്ഡലം മോഹനന്‍ മാരാര്‍, ഇടയ്ക്ക – അരയാക്കീഴില്ലം സുബ്രഹ്മണ്യന്‍ നമ്പൂതിരി, താളം, വിശദീകരണം-മാര്‍ഗ്ഗിവിശിഷ്ട, രചന, സംവിധാനം – നാട്യകലാരത്‌നം മാര്‍ഗ്ഗി സതി എന്നിവരാണ് നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here