സോപ്പിട്ടു വീഴ്ത്തി സൃഷ്ടിവിസ്മയം

0
523

കോഴിക്കോട് വിസ്മയം കോളേജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന സോപ്പു ശില്പപ്രദര്‍ശനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം അഡ്വ. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അദ്ധ്യാപകനും ലോകറെക്കോര്‍ഡിനുടമയുമായ ഡോ. ബിജു സിജിയാണ് കുളിക്കാനുപയോഗിക്കുന്ന സോപ്പുകൊണ്ടുള്ള ശില്പങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ വ്യത്യസ്തമായ ശില്പകലയിലെ സമഗ്ര സംഭാവനയെ മാനിച്ച് ബിജുവിന് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി 2017 ആഗസ്റ്റില്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയിലും പ്രശസ്തി നേടിയിട്ടുള്ള ബിജു തിരുവനന്തപുരം സ്വദേശിയാണ്. ഇന്ത്യയിലും വിദേശത്തും നിരവധി പ്രദര്‍ശനം നടത്തിയിട്ടുള്ള ഇദ്ദേഹം ആദ്യമായിട്ടാണ് കലയെ എന്നും ഹൃദയത്തോടു ചേര്‍ത്തുവെച്ച സാമൂതിരിയുടെ തട്ടകത്തില്‍ വേറിട്ട പ്രദര്‍ശനത്തിന് വേദിയാക്കുന്നത്. 2.8 സെന്റീമീറ്റര്‍ ഉയരവും 1.9 സെന്റീമീറ്റര്‍ വീതിയും 0.8 സെന്റീമീറ്റര്‍ കനവുമുള്ള കഥകളി ശില്പം മുതല്‍ ദൈവങ്ങള്‍, മഹാത്മാക്കള്‍, ചലച്ചിത്ര താരങ്ങള്‍, ഗായകര്‍, ജീവജാലങ്ങള്‍, കട്ടപ്പാ-ബാഹുബലി, തെയ്യം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗ്രേറ്റ് ഫാദര്‍, രജനിയുടെ കാല ശില്പം, ഭഗവത് ഗീതാ സന്ദര്‍ഭ ശില്പം തുടങ്ങി എണ്‍പതോളം ശില്പങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. രാവിലെ 10 മുതല്‍ 6 വരെയാണ് പ്രദര്‍ശന സമയം. വിസ്മയം കോളേജിലെ വിദ്യാര്‍ത്ഥികളും, സുഹൃത്തുകളുമാണ് ഇതിന്റെ മുഖ്യ സംഘാടകര്‍ എന്ന് ബിജു സിജി പറഞ്ഞു. ഒക്ടോബര്‍ 6ന് വൈകിട്ടോടെ ശില്പ പ്രദര്‍ശനം സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here