‘നാന്‍ പെറ്റ മകന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് തോമസ് ഐസക്

0
216

മഹാരാജാസ് കോളേജില്‍ വര്‍ഗീയ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘നാന്‍ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനമന്ത്രി തോമസ് ഐസക്ക് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് സജി പാലമേലാണ്. ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ‘ആറടി’ (6 feet) ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 IFFK യിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാന്‍വാസില്‍ സജി ഒരുക്കുന്ന സിനിമയാണ് ‘നാന്‍ പെറ്റ മകന്‍’

“…സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം…” – തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റര്‍ റിലീസ് ചെയ്തു കൊണ്ട് തോമസ് ഐസക്ക് പറഞ്ഞു.

മതതീവ്രവാദികളാൽ മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേൽ…

Posted by Dr.T.M Thomas Isaac on Monday, February 11, 2019

LEAVE A REPLY

Please enter your comment!
Please enter your name here