Homeകവിതകൾനമുക്കിടയിലെ കാപ്പി നേരങ്ങൾ

നമുക്കിടയിലെ കാപ്പി നേരങ്ങൾ

Published on

spot_imgspot_img

മെഹ്ഫിൽ

അത്രമേൽ
അശാന്തമായൊരു
പകലൊടുക്കത്തിൽ
ഒരു കപ്പ് കാപ്പിനേരം മാത്രം
നിന്നിൽ നിന്ന് ഞാൻ
ചോദിച്ചു വാങ്ങും.

അകലങ്ങളിൽ പൂത്തുനിൽക്കുന്ന
ജക്കരാന്തപ്പൂവുകളുടെ
മണം തിരഞ്ഞ് നിന്റെ
മനസ്സപ്പോൾ അലയുന്നുണ്ടാവും.

കനവുകളിൽ
വിരഹം വിതച്ച്
വിഷാദത്തിന്റെ
ഗസൽ മൂളുന്ന
ഉപ്പുണങ്ങാത്ത നോവായിരിക്കും
അന്ന് നമുക്കിടയിലെ
വർത്തമാനങ്ങൾ.

വന്യമായ വനസ്ഥലികളിലാഞ്ഞു വീശുന്ന
ആന്ധിയുടെ അലമുറപ്പാച്ചിലുകൾ
നമ്മുടെ ഉള്ളുലകളിലുമുണ്ടെന്ന്
കണ്ണുകളപ്പോൾ നമ്മോട് പറയുന്നുണ്ടാവും.

വാക്കുകൾ ശൂന്യമാവുന്ന നേരങ്ങളിൽ
പുകഞ്ഞു തീരാത്ത
സിഗരറ്റ് ചുരുളുകൾക്കുള്ളിൽ
ഞാൻ എന്നെത്തന്നെ തളച്ചിടും.

അണയാതെയെരിയുന്ന
മെഴുതിരിനാളങ്ങളിൽ
ആശയോടെയെത്തി
ആത്മാഹുതി ചെയ്യുന്ന
ഈയ്യാമ്പലുകളെ നോക്കി
നീയുമപ്പോൾ നിശ്ശബ്ദയാവും.

മങ്ങി കത്തുന്ന
നിയോൺ ബൾബുകളുടെ
മഞ്ഞ വെളിച്ചത്തിൽ
കൊക്കുരുമ്മി പ്രണയിക്കുന്ന
ഇണപ്രാവുകളിൽ
നമ്മുടെ കണ്ണുടക്കും.

എന്റെ കൈത്തണ്ടയിലേക്ക്
നിന്റെ എല്ലിച്ച വിരൽത്തുമ്പുകൾ ചേർത്തുവയ്ക്കാൻ ശ്രമിച്ച്
അപ്പോഴും നീ പരാജയപ്പെടുന്നുണ്ടാവും.

ചുംബനങ്ങളാത്മഹത്യ ചെയ്ത
നമ്മുടെ ചുണ്ടുകൾക്കിടയിൽ വിറകൊണ്ട് വാക്കുകൾ
വെറുതെ വിതുമ്പുന്നുണ്ടാവും.

ആഴങ്ങളൊളുപ്പിച്ച അപരനോട്ടങ്ങളിൽ മിഴിയുണക്കി നമ്മൾ
പിന്നെയും പിന്നെയും വേവലാതിപ്പെടുന്നുണ്ടാവും

നോവിന്റെ ശവമഞ്ചം തീർത്ത
ഓർമ്മക്കുഴലുകളിൽപ്പെട്ട്
നാമങ്ങനെ ഉഴറിപ്പായും.

അന്നേരങ്ങളിലെല്ലാം
വിദൂരതകളിൽ തനിച്ചായിപ്പോയൊരു പടുകിഴവനിൽ ഞാനെന്റെ
നോട്ടങ്ങളൊളുപ്പിച്ചുവയ്ക്കും.

അയാളുടെ പാമ്പിഴഞ്ഞുനീറിയ നെറ്റിത്തടങ്ങളും
ഇതൾക്കൊഴിഞ്ഞ കണ്ണിമകളും
വെയിലസ്തമിച്ച ആത്മാവും
എന്റെയുള്ളിലൊരു കടലിനെ വരച്ചുവയ്ക്കും.

സങ്കടങ്ങളുടെയാപ്പെരുംകടൽ
മുറിച്ചുകടക്കാനാവാതെ
കപ്പൽച്ചേതം വന്ന നാവികനെപ്പോലെ
നിസ്സഹായതയോടെ ഞാൻ മടങ്ങും.

ദൂരെയാരോ പാടുന്ന അലസഗാനങ്ങളിലെ
അവസാനവരികളിൽ
ചെവി ചേർത്തുവച്ച്
നാം പകച്ചുനിൽക്കും.

പൊടുന്നനെ
ഉറകൂടുന്നൊരു
കടൽ ചുഴിയിലേക്കാഴ്ന്നു പോകവേ
അകലങ്ങളെ
അറുത്തെറിഞ്ഞു
അഗാധങ്ങളിൽ
നാമൊന്നുചേരും

ഒടുവിൽ
ഒന്നും മിണ്ടാതെ
ഒന്നും പറയാതെ
നേർത്തൊരു ചിരി മാത്രം
ബാക്കിവച്ച്
നമ്മൾ പിരിഞ്ഞുപോകും

ചൂടുവറ്റിയ കാപ്പിക്കോപ്പയിൽ
ജീവൻവെടിഞ്ഞ ഈച്ചയെപ്പൊതിഞ്ഞ്
ഉറുമ്പുകൾ വട്ടം ചുറ്റുന്നുണ്ടാവും

കാലങ്ങൾക്കിപ്പുറം
പ്രണയത്തിന്റെ മലകയറിയിറങ്ങുന്നവർക്ക്
പാതിയിൽ ഉപേക്ഷിക്കപ്പെട്ട
ഒരു കാപ്പിക്കപ്പ് മാത്രം
അടയാളമായവിടെ അവശേഷിക്കും…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...