അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വായനോത്സവത്തോടനുബന്ധിച്ച് നല്‍കുന്ന നമ്പീശന്‍മാസ്റ്റര്‍ സ്മാരക കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. 5,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2020 ജനുവരി 1 നും 2023 ജൂണ്‍ 10 നും ഇടയില്‍ പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. കൃതിയുടെ 2 കോപ്പി, 2023 ജൂണ്‍ 30നകം കണ്‍വീനര്‍, നമ്പീശന്‍ മാസ്റ്റര്‍ സ്മാരകസമിതി, എ.എല്‍.പി.സ്‌കൂള്‍ കൊളക്കാട്ടുചാലി, കൊളക്കാട്ടുചാലി (പി.ഒ), ചേലേമ്പ്ര, മലപ്പുറം- 673634 എന്ന വിലാസത്തില്‍ അയക്കുക. വിശദവിവരങ്ങള്‍ക്ക്: 9744827624, 9497343955