‘നാടക്’ന്റെ അംഗത്വ വിതരണം സംഘടിപ്പിക്കുന്നു

0
371
Natak

കോഴിക്കോട്: നാടക പ്രവര്‍ത്തകരുടെ സംഘടനയായ ‘നാടക്’ന്റെ അംഗത്വ വിതരണം സംഘടിപ്പിക്കുന്നു. ജില്ലയിലെ അംഗത്വ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 2ന് വൈകിട്ട് 4 മണിയ്ക്ക് നടക്കും. വിജി പെണ്‍കൂട്ട് ജയപ്രകാശ് കുളൂര്‍, ജയപ്രകാശ് കാര്യാല്‍ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കികൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജ സഫ്ദര്‍ ഹശിമിയെ കുറിച്ച് അനുസ്മരണ പ്രഭാണവും ഡോ. ഖദീജ മുംതാസ് കിതാബ് നാടകവും ആവിഷ്‌കാരസ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here