തൃശൂര്‍: ജനുവരി നാല് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ വെച്ച് കുറത്തി നാടകം അരങ്ങേറുന്നു. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം എല്ലാ ദിവസവും വൈകുന്നേരം 6.30യോടെ അരങ്ങേറും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എം.എന്‍ വിനയകുമാറാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചത്. തൃശൂര്‍ ജനഭേരിയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്.
നുണ പറഞ്ഞും ക്രൂരത കാണിച്ചും ജീവജാലങ്ങളെ ആട്ടിയോടിച്ചും ഭരണ വര്‍ഗ്ഗം കാടിന്റെയും ഭൂമിയുടെ ആകെ താളം തെറ്റിക്കുന്നതെങ്ങനെയെന്ന് കുറത്തി ചൂണ്ടിക്കാണിക്കുന്നു. പുതിയ നാടക ഭാഷ ഉപയോഗിച്ച് അഭിമന്യൂ വിനയകുമാറാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.