മുതുകുളം: മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരത്തിന് വനിതകളായ എഴുത്തുകാരില്‍നിന്നും കൃതികള്‍ ക്ഷണിക്കുന്നു. 2015 മുതല്‍ 2018 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏത് സാഹിത്യ ശാഖയില്‍പെട്ട കൃതിയും പരിഗണിക്കും.
കൃതിയുടെ നാലു കോപ്പി സെക്രട്ടറി, മുതുകുളം പാര്‍വതി അമ്മ സ്മാരക ട്രസ്റ്റ്, മുതുകുളം സൗത്ത് പി. ഒ, ആലപ്പുഴ-690506 എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിന് മുമ്പ് അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496157231