ആക്രി- സ്ത്രീ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ക്കിടയിലെ ആത്മബന്ധം പറയുന്ന ചിത്രം

0
443

കരാപത്ത് കുഞ്ഞിരാമന്‍ (കെ.കെ. ആര്‍ വെങ്ങര) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആക്രി. രണ്ട് ജീവിതാവസ്ഥകളിലെ സ്ത്രീ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ക്കിടയിലെ ആത്മബന്ധം പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം കാനായി, മാടായി എന്നിവിടങ്ങളിലാണ് നടന്നത്. ബ്ലാക്ക് ക്യൂബ് സിനിമാസിനന്റെ ബാനറില്‍ കെ. കെ. ആര്‍ വെങ്ങരയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സഹസംവിധാനം രജീഷ് സരോവര്‍. സുധീഷ് കോമത്ത് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഹരീഷ് മോഹനന്‍ നിര്‍ഹിച്ചിരിക്കുന്നു. സുജാത മേലുക്കം, കണ്ണൂര്‍ വല്ലിടീച്ചര്‍, പ്രകാശന്‍ ചെങ്ങല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എഴുത്തുകാരി ഡോ: ഭാഗ്യലക്ഷ്മി ടീച്ചറും, താമര എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രകാശന്‍ വാടിക്കലും ചിത്രത്തിന് ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ നല്‍കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here