കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് മോത്തിറാം സംഗീത വിദ്യാലയവും സംയുക്തമായി ഡിസംബര്‍ 30 ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ അഖിലേന്ത്യാ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത ശില്‍പശാല സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത് പണ്ഡിറ്റ് രമേഷ് നാരായണനാണ്. ഗോളിയോര്‍ ഘരാനയില്‍ നിന്നുള്ള പണ്ഡിറ്റ് അമരേന്ദ്രധനേശ്വര്‍ മഹാരാജ സ്വാതി തിരുനാളിന്റെ ഖയാല്‍ കൃതികള്‍, പരമ്പരാഗത ഖയാല്‍, ഹവേലി സംഗീത്, തുമ്രി, നോര്‍ത്ത് ഇന്ത്യന്‍ സംഗീതത്തിലെ വിവിധ ഭജനുകള്‍ തുടങ്ങിയ സംഗീതത്തിലെ വിവിധ വിഭാഗങ്ങളിലും പണ്ഡിറ്റ് ആദിത്യ നാരായണ ബാനര്‍ജി തബല വാദനത്തില്‍ പ്രത്യേക സെഷനും കൈകാര്യം ചെയ്യും.
അഖിലേന്ത്യാ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള, ശാസ്ത്രീയ സംഗീതത്തില്‍ അഭിരുചിയുള്ളവര്‍ 7907061005,9895315768 എന്നീ നമ്പരുകളിലോ,info@pmnsangeetgurukal.com എന്ന ഇമെയില്‍ വഴിയോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.