കോഴിക്കോട്: ജമാൽ കൊച്ചങ്ങാടി രചിച്ച് കോഴിക്കോട് ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘ലതാ മങ്കേഷ്കർ: സംഗീതവും ജീവിതവും ‘ പുസ്തക പ്രകാശനം 2018 മെയ് 4 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് പ്രശസ്ത കവിയും ഗാനരചയിതാവും ജെ.സി ഡാനിയൽ പുരസ്കാര ജേതാവുമായ ശ്രീകുമാരൻ തമ്പി നിർവ്വഹിക്കും. വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങും. തുടർന്ന് ലതാ മങ്കേഷ്കറുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി സരിതാ രഹ്മാൻ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും. ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ നവതരംഗവും ലിപി പബ്ലിക്കേഷൻസും സംയുക്തമായി ടാഗോർ സെന്റിനറി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.