വായമൂടിക്കെട്ടി കലാകാരന്മാര്‍ പ്രതിഷേധിച്ചു

0
954

വടകര : തബല കലാകാരന്‍ രഞ്ജിത് കടവത്തൂരിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വടകര മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.

മെയ് 21ന് കരിയാട് ഗാനമേള കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് വടകര മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗവും തബല കലാകാരനുമായ രഞ്ജിത് മര്‍ദനത്തിനിരയായത്. രാത്രി 10.30യോടെ ഗാനമേള അവസാനിപ്പിക്കണമെന്ന പോലീസിന്റെ നിര്‍ദേശ പ്രകാരം 10.25ന് അവസാന ഗാനം പാടുന്നതിനിടയിലാണ് ചിലര്‍ പ്രശ്‌നമുണ്ടാക്കിയത്. നാട്ടുകാര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും തുടര്‍ന്ന്‍ ഒറ്റയ്ക്ക് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രഞ്ജിത്തിനെ തടഞ്ഞു നിര്‍ത്തി ചില സാമൂഹ്യ ദ്രോഹികള്‍ മര്‍ദ്ധിച്ചു. ഇതില്‍ പ്രതിഷേധിച്ച് സുരേഷ് മടപ്പള്ളി, സുവീഷ് വിശ്വം, സുരേഷ് മണിയൂര്‍, ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here