സി കെ ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

0
1434
anusmrithi

ജൈവികവും അല്ലാത്തതുമായ എന്തിനോടും സംവദിച്ചുകൊണ്ട് പ്രകൃതിയാണ് സത്യമെന്നും സത്യത്തില്‍ അധിഷ്ഠിതമാവണം ലോക ക്രമമെന്നും പറയാതെ പറഞ്ഞ സി കെ ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം 2018 മെയ് 27ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് അന്നൂരില്‍വെച്ച് നടക്കും. ഹരിതാഭമായ പരിസരത്ത് മാത്രമേ ജീവന്റെ തുടിപ്പുകള്‍ നിലനില്‍ക്കുകയുള്ളൂ എന്ന പാഠം കുട്ടികളിലേക്ക് പകര്‍ന്ന മികച്ച ഗ്രന്ഥകാരന്‍ കൂടിയായ ശേഖരന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് മെയ് 25ന് ആറ് വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കണ്ണൂര്‍ ലൈബ്രറി കൗൺസിൽ മുഖേന ഏര്‍പ്പെടുത്തിയ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡാണ് സി കെ ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരം.

തളിപ്പറമ്പ് തൃച്ചംബരം കള്‍ച്ചറല്‍ സെന്‍ട്രല്‍ ലൈബ്രറി മുന്‍ സെക്രട്ടറിയും മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകനുമായ കൂവേരി മാധവന്‍ മാസ്റ്ററാണ് സി കെ ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. സി കെ ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ കൂവേരി മാധവന്‍ മാസ്റ്റര്‍ക്ക് വി.ടി മുരളി പുരസ്‌കാരം സമര്‍പ്പിക്കും. തുടര്‍ന്ന് “കേരളത്തിലെ പാരസ്ഥിതിക പ്രതിസന്ധികള്‍” എന്ന വിഷയത്തില്‍ കെ രാമചന്ദ്രന്‍ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here