മലയാളി ലൈംഗിക ജീവിതം ദുരന്തമോ…? മുരളി തുമ്മാരുകുടി

0
328
murali thummarukudi

കേരളത്തിലെ രതിജീവിതം ഇരുട്ടുള്ള മുറിയില്‍ കറുത്ത പൂച്ചയെ തേടുന്ന പോലെയാണ് എന്നാണ് മുരളി തുമ്മരുകുടി ഉപമിച്ചിരിക്കുന്നത്. ആഗോള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലെ ഇടപെടല്‍ കൊണ്ടും നവീന ആശയങ്ങള്‍ സജീവമായി പരിചയപ്പെടുത്തുന്ന എഴുത്തുകള്‍ കൊണ്ടും ശ്രദ്ധേയനായ മുരളി തുമ്മാരുകുടി കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു.

നീലച്ചിത്രങ്ങളിലൂടെയാണ് മലയാളിയുടെ രതിജീവിതത്തിലെ ചിന്തകള്‍ വളര്‍ന്നു വരുന്നത്. മലയാളിയുടെ രതിജീവിതത്തെ കുറിച്ച് സമൂഹത്തില്‍ അറിവും കഴിവും ഉള്ളവര്‍ ഈ വിഷയത്തെ വളരെ സീരിയസ്സായി എഴുതുന്നില്ലെന്നുള്ള ആശങ്ക പ്രകടിപ്പിച്ചു.

മലയാളികള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നവരാണ്. എന്നാല്‍ മലയാളികള്‍ക്ക് സെക്‌സിന് വേണ്ടി നല്‍കിയിരിക്കുന്ന സമയവും സ്ഥലവും പരിമിതമാണ്.

സെക്‌സ് നോര്‍മല്‍ ആവുകയും സ്വാഭാവികമായി മലയാളികള്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു സെക്‌സ് എഡ്യൂക്കേഷന്‍ ആര്‍ക്കാണ് വേണ്ടതെന്നുള്ള ഒരു ചോദ്യം ഇന്ന് നിലനില്‍ക്കുന്നു  സെക്‌സിനെ കുറിച്ചുള്ള ഒരു തെറ്റായ ധാരണ പൊതുസമൂഹത്തിന് ഉണ്ടെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ 40 വയസിന് മുകളിലുള്ള സ്ത്രീക്കും പുരുഷനുമാണ് സെക്‌സ് വിദ്യാഭ്യാസം വേണ്ടത്

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് സെക്‌സ് എഡ്യൂക്കേഷന്‍ ആവശ്യമാണ്. ഓരോ പ്രായത്തിനനുസരിച്ച് അത് നല്‍കുകയാണ് വേണ്ടതെന്നും ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങി പോകരുതെന്നും അദ്ദേഹം പറഞ്ഞു.

സെക്‌സിനെ കുറിച്ചുള്ള സീരിയസ് സ്റ്റഡി വിദ്യാലയങ്ങളില്‍ സിലബസായി മാറണമെന്നുള്ള  തന്റെ അഭിപ്രായവും കെ എല്‍ എഫ് വേദിയില്‍ തുറന്നടിച്ചു.

ശരിയായതും വിനോദപരമായിട്ടുള്ളതുമായ സെക്‌സിനെ കുറിച്ചും, സെക്‌സ് ടോയ്‌സ്‌നേകുറിച്ചും ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക മാത്രമാണ് സെക്സ് സംബന്ധിയായ തന്റെ എഴുത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേത്തു.

മുരളി തുമ്മാരുകുടിയുടെ ‘ അതിരുകളില്ലാത്ത ലോകം ‘ എന്ന പുസ്തകം വേദിയില്‍ പ്രകാശനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here