പലായന (സു)വിശേഷങ്ങൾ

1
436

കവിത
മുഹമ്മദ് ഉവൈസ് ടി.പി

പെല്ലറ്റു തകർത്ത
തലയോട്ടിക്കൂട്ടങ്ങൾ
അടുക്കി വെച്ച്
ഒരു ദേശാടനക്കിളി
ചിറകടിച്ച് ചില്ല വിട്ടുയർന്നു

ഗ്രനേഡു വിളഞ്ഞ
മണ്ണകങ്ങളിൽ നിന്ന്
ആകാശം കണക്കെ,
സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു:
“പൂക്കൾ വിരിയുന്നത് അറുത്ത് കളയാം,
പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ.”*

തുളവീണ തോണിത്തുമ്പിലിരുന്ന്
ചോര മായാത്ത ഒരു മകൻ
അമ്മയുടെ മുടിയിഴകൾ തപ്പി
റബ്ബർബാൻ്റ് പറിച്ചു,
തീപ്പെട്ടി കൂട്ടി തോക്കുണ്ടാക്കി.

പൊളിഞ്ഞു വീണ കെട്ടിടങ്ങൾക്കു
പിറകേ നിന്നും
ഒരു തെരുവ് നായ
പട്ടാളക്കാർക്കു മുമ്പിലിരുന്ന്
രാജാവാരെന്നറിയാതെ
കാൽ പൊക്കി മൂത്രമിട്ടു.

കെട്ടിയുണ്ടാക്കിയ
ഭാണ്ഡപ്പെട്ടികളിൽ നിന്ന്
ഒരനാഥ പെണ്ണ്
പൂക്കളുള്ള പുടവ തെരഞ്ഞ്
സബായ*യാവുന്നതും ഭയന്ന്
പിരങ്കിക്കു മുമ്പിൽ ചാടി
സ്വർഗത്തിലേക്ക് പറന്നു.

……

*പാബ്ലോ നെരൂദ
*യുദ്ധാനന്തരം ബന്ദികളാക്കി ലൈംഗികാതിക്രമങ്ങൾക്കു ഉപയോഗിക്കുന്ന സ്ത്രീകളുടെ പേര്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here